ഫറോക്ക് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് മേഖലാ സമ്മേളനം നല്ലൂർ യംഗ് മെൻസ് ലൈബ്രറിയിൽ ജില്ലാ കമ്മറ്റി അംഗം കെ.ടി. ജോർജ് ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മറ്റി അംഗം എൻ. ശാന്തകുമാരി സംഘടനാ രേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി യു. അഖിലേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എൻ. പ്രകാശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഗംഗാധരൻ, സുഭാഷ്, ജയശങ്കർ, പ്രശോഭ്, ഷിജു ടി രാജ്, പി.എൻ. പ്രേമരാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികളായി യു. അഖിലേഷ് (പ്രസിഡന്റ്) പി.എൻ. പ്രകാശൻ (വൈ.പ്രസിഡന്റ്) വിജയ കൃഷ്ണൻ (സെക്രട്ടറി) ഷജി (ജോ.സെക്രട്ടറി) എം.സജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.