കോഴിക്കോട്: ചെറുപുഴയിലൂടെ ഒഴുകിയ വെള്ളത്തിന് ദുർഗന്ധവും നിറവ്യത്യാസവും ഉണ്ടായി. പുഴയോട് ചേർന്നുള്ള ആളുകൾക്ക് ദേഹസ്വാസ്ഥ്യവും അനുഭവപ്പെടുകയും ജലജീവികൾ ചത്ത്‌ പൊങ്ങുകയും ചെയ്തു. ഇതോടെ പരിസരവാസികൾ ആശങ്കയിലായി. തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം പോലൂഷൻ കൺട്രോൾ ബോർഡും ഗ്രാമ പഞ്ചായത്തും, ആരോഗ്യവകുപ്പും പരിശോധന നടത്തുകയും പുഴ വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കെടുക്കുകയും ചെയ്തു. പ്രദേശത്തെ പ്രമുഖ വ്യവസായ ശാലകളുടെ മലിനജല സംസ്കാരണ സാംവിധാനങ്ങളും പരിശോധിച്ചു. പൊലുഷൻ കൺട്രോൾ ബോർഡ് എൻജിനീയർ ജുനൈദ് പാറോൽ , അർജുൻ പി.പി ,ശ്യാം, ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി ബാബുരാജ്, ജെ.എച്ച്.ഐ ടി അലി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.