കോഴിക്കോട്: ഫുഡ്‌ടെക് കേരളയും ഹോറെകയും ചേർന്ന് വടക്കൻ കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന പ്രദർശനം 20 മുതൽ 22 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭക്ഷ്യസംസ്‌കരണ മെഷിനറികൾ, പാക്കേജിംഗ് ഉപകരണങ്ങൾ, ഭക്ഷ്യച്ചേരുവ നിർമ്മാതാക്കൾ, ഹോട്ടൽ-ബേക്കറി ഉപകരണങ്ങൾ, ലിനൻ, ഫർണിഷിംഗ്‌സ്, ഹോട്ടൽവെയർ, അടുക്കള ഉപകണങ്ങൾ, ക്ലീനിംഗ് ഉപകരണങ്ങൾ, മറ്റു അനുബന്ധ ഉല്പന്നങ്ങൾ, സേവനങ്ങൾ എന്നീ മേഖലകളിൽ നിന്നായി 50-ലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. രാവിലെ 11 മുതൽ രാത്രി 8 മണി വരെയാണ് പ്രദർശനം. ക്രൂസ് എക്‌സ്‌പോസ് ഡയരക്ടർ ജോസഫ് കുര്യാക്കോസ് , മലബാർ ടൂറിസം സൊസൈറ്റി പ്രസിഡന്റ് ക്യാപ്റ്റൻ ഹരിദാസ്, എം.എം നിജാമുദ്ദീൻ, ബേബി കിഴക്കെത്തറ എന്നിവർ പറഞ്ഞു.