കൊയിലാണ്ടി: കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ചേമഞ്ചേരി പഞ്ചായത്തിലെ എഫ്.എഫ്.ഹാളിൽ നടന്നു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. ഷിനി ഡെങ്കിപ്പനിയെപ്പറ്റി ക്ലാസെടുത്തു.
കെ.ടി.എം. കോയ,അതുല്യ ബൈജു, കെ.കെ ശശി , എന്നിവർ ആശംസകൾ അർപ്പിച്ചു. റിജു .സി .പി . (ജില്ലാ മെഡിക്കൽ ഓഫീസ് ), ജെ.എച്ച്.ഐ മാരായ രാമചന്ദ്രൻ, സി.കെ, ഷംന, ഷീബ, രാമചന്ദ്രൻ എ.കെ , ഡോ: അനി പി ടി, സ്വാഗതവും എച്ച്.എസ് ജോയ് തോമസ് നന്ദിയും പറഞ്ഞു.