കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും തട്ടിയെടുത്ത സ്വർണവും പണവും തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി കുളങ്ങരതാഴയിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം നൂറ് ദിവസം പിന്നിട്ടു. നൂറു ദിവസം പിന്നിട്ടിട്ടും വീര്യം ഒട്ടും ചോരാതെ സമരമുഖത്താണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ. സർവകക്ഷി രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിലുള്ള സമരസഹായ സമിതിയാണ് ഇപ്പോൾ സമരത്തിന് നേതൃത്വം നൽകുന്നത്.
ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി അദ്ധ്യക്ഷത വഹിച്ചു. എ.എം റഷീദ്, ശ്രീജേഷ് ഊരത്ത്, മുഹമ്മദ് ബഷീർ, എൻ.സി കുമാരൻ, ഇ.എ റഹ്മാൻ കരണ്ടോട് , ജിറാഷ് പേരാമ്പ്ര, സലാം മാപ്പിളാണ്ടി, മെഹബൂബ് പുഞ്ചൻ കണ്ടി, മുഹമ്മദലി വളയന്നൂർ, ഷമീമ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.