കുന്ദമംഗലം: പൊതുപ്രവർത്തകനും വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമായിരുന്ന പാണരുകണ്ടിയിൽ സുന്ദരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. പുഷ്പാർച്ചനക്ക് മുതിർന്ന കോൺഗ്രസ് നേതാവ് പി. മാധവൻ നായർ നേതൃത്വം നൽകി. അനുസ്മരണ സമ്മേളനം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. സംജിത്ത് ഉദ്ഘാടനം ചെയ്തു. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജവഹർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്റർ പി. ഷമീർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെബർ ഷൈജ വളപ്പിൽ, സി.പി രമേശൻ, സുനിൽദാസ് കോരങ്കണ്ടി .കെ.ഗണേശൻ, സുനിൽകുമാർ കണ്ണോറ ,വി.പി.നന്ദകുമാർ,കാർത്തികേയൻ, അരുൺലാൽ ,കെ.എം.ഷിജു, ബാബുരാജ്, സന്തോഷ്,ഷിബു, അനീഷ് എന്നിവർ പ്രസംഗിച്ചു.