കോഴിക്കോട്: ജില്ലയിലെ മാദ്ധ്യമ ജീവനക്കാരുടെയും പരസ്യ ഏജൻസികളുടെയും കൂട്ടായ്മയായ കാലിക്കറ്റ് അഡ്വർടൈസിംഗ് ക്ലബ് 11 മുതൽ 15 വരെ അംഗങ്ങൾക്കായി നടത്തിയ സ്‌പോട്സ് മീറ്റ് സമാപിച്ചു. അരയിടത്തുപാലം ഗ്രാൻഡ് സോക്കർ ടർഫിൽ നടന്ന സമാപന സമ്മേളനത്തിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യു മുഖ്യാതിഥിയായിരുന്നു. കോസ്‌മോസ് സ്‌പോർട്സ് സി.എം.ഡി എ.കെ.നിഷാദ്, എക്സിക്യുട്ടീവ് ഡയറക്ടർ അബിദ് നിഷാദ്, സുശാന്ത് മാത്യു എന്നിവർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.വി. രജീഷ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് കടത്തനാട്, രക്ഷാധികാരി എൻ. രാജീവ്, ട്രഷറർ കെ.ഇ.ഷിബിൻ, സ്‌പോർട്സ് കമ്മിറ്റി കൺവീനർമാരായ പി.വി.ഷഫീക്, എ.ആർ.അരുൺ തുടങ്ങിയവർ പ്രസംഗിച്ചു