കോഴിക്കോട്: ജില്ലയിലെ സഹകരണ വകുപ്പ് ജീവനക്കാരുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ സഹകരണ ആർട്സ് ആൻഡ് റിക്രിയേഷൻ ക്ലബിന്റെ വാർഷികാഘോഷം കോഴിക്കോട് ഐ.എം.എ ഹാളിൽ നടന്നു. സിനിമ പിന്നണി ഗായകനും സ്റ്റേജ് ആർട്ടിസ്റ്റുമായ സുനിൽകുമാർ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ജ്യോതിഷ് കുമാർ.പി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷീജ എൻ.എം അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സർക്കിൾ കോ ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ടി.പി.ശ്രീധരൻ പ്രസംഗിച്ചു. സഹകരണ വകുപ്പിൽ നിന്ന് വിരമിച്ച കുഞ്ഞാലി, റഷീദലി, അജിതകുമാരി, രത്നകുമാരി എന്നിവർ പങ്കെടുത്തു. ഷഹനാസ് നന്ദി പറഞ്ഞു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.