കുന്ദമംഗലം: ദേശീയ ഡെങ്കിപ്പനി ദിനാചാരണത്തിന്റ ഭാഗമായി കുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത്, പി.എസ്.എൻ കമ്മ്യൂണിറ്റി കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊതുകിന്റെ ഉറവിട നശീകരണം, ഡെങ്കിപ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവ സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത്ത്, രജിത്ത്, പിഎസ് എൻ കോളേജ് പ്രിൻസിപ്പൽ സുജേഷ്.എം, മിനി, സജിത എന്നിവർ പ്രസംഗിച്ചു.