മുക്കം: ബി.പി.മൊയ്തീൻ ലൈബ്രറി കേരള ഗ്രാഫോ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൈയക്ഷര വിശകലന ശാസ്ത്ര പരിപാടി ബി.പി.മൊയ്തീൻ സേവാമന്ദിർ ഹാളിൽ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ നടക്കും. കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ ഹരിദാസൻ ഉദ്ഘാടനം ചെയ്യും. മുക്കം ,തിരുവമ്പാടി സർക്കിൾ ഇൻസ്പെക്ടർമാർ, കേരള ഗ്രാഫോ അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത് സർക്കാർ എന്നിവർ സംബന്ധിക്കും. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. കുഞ്ഞൻ മുഖ്യാതിഥിയാവും.