തിരുവമ്പാടി: കേരള കോൺഗ്രസ് (എം) നേതാവും പുല്ലുരാമ്പാറ മലബാർ സ്പോട്സ് അക്കാഡമി വൈസ് ചെയർമാനുമായിരുന്ന ബെന്നി തറപ്പേലിന്റെ നിര്യാണത്തിൽ പള്ളിപ്പടിയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. ജോയി മ്ലാങ്കുഴി അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ല പഞ്ചായത്തംഗം ബോസ് ജേക്കബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹ്മാൻ , വിവിധ കക്ഷി നേതാക്കളായ ബാബു പൈക്കാട്ട്, റോയി മുരിക്കോലിൽ, കുര്യാച്ചൻ തെങ്ങുമൂട്ടിൽ,ജോസ് മാത്യു,മുഹമ്മദ് വട്ടപ്പറമ്പിൽ,ജോയിക്കുട്ടി ലൂക്കോസ്, ബേബി മണ്ണംപ്ലാക്കൽ,ടി.ടി കുര്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്പ്രസിഡന്റ് ജയ്സൺ മണിക്കൊമ്പേൽ എന്നിവർ പ്രസംഗിച്ചു.