പേരാമ്പ്ര:വ്യവസായ-വാണിജ്യ വകുപ്പിന്റെയും മേപ്പയൂർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 2ന് രാവിലെ 10.30 മണി മുതലാണ് പരിപാടി. സംരംഭകത്വത്തിന്റെ പ്രാധാന്യം,​വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ,​വിവിധതരം സർക്കാർ പദ്ധതികൾ ആനുകൂല്യങ്ങൾ,​ലൈസൻസ് നടപടിക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കും. പഞ്ചായത്തിൽ പുതുതായി സംരംഭം ആരംഭിക്കാൻ ആഗ്രഹമുള്ളവർക്ക് നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9400108032,9744370989