കൊയിലാണ്ടി: ബി.ജെ.പി യുടെ ലക്ഷ്യം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കിമാറ്രുകയാണെന്ന് അതിനെതിരെ ജനാധിപത്യ മതേതര ശക്തികൾ ഒന്നിക്കണമെന്നും സി.പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി. സുനീർ പറഞ്ഞു. സി.പി.ഐ കൊയിലാണ്ടി ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ് രമേഷ്ചന്ദ്ര, സി.ആർ മനേഷ്, ഗിരിജ കായലാട്ട് എന്നിവരടങ്ങിയ പ്രസീഡിയവും പി.കെ. വിശ്വനാഥൻ. ബാബു പാഞ്ഞാട്ട്, കെ.കെ. സജീവൻ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയും സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.നാരായണൻ, ഇ.കെ അജിത്. എസ്.സുനിൽ മോഹൻ, കെ. ചിന്നൻ നായർ, കെ.ടി കല്യാണി. എന്നിവർ സംസാരിച്ചു. കെ.എസ് രമേഷ് ചന്ദ്രയെ സെക്രട്ടറിയായും സി.ആർ മനേഷിനെ അസി. സെക്രട്ടറിയായും തിരഞ്ഞെടുത്തു.കൊയിലാണ്ടി സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കുക, ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടുകൾ പരിഹരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.