കോഴിക്കോട്: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായി ഒന്നാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഒന്നാന്തരംവര' വിജയികളെ അനുമോദിച്ചു. ഡോ. കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, കെ.വി. ഷഹനാസ്, പി. അബ്ദുറഹ്‌മാൻ, ബവിത്ത് മലോൽ, പി.സി. ഹാജറ, ഗോപീ നാരായണ, പി.പി. രാജൻ, കെ. മൊയ്തീൻ, എം.ആർ. അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.