കൊടിയത്തൂർ: യൂത്ത് ലീഗ് സംഘടിപ്പിച്ച ഫുട്ബാൾ മേളയെ ചൊല്ലി മുസ്ലിം ലീഗിൽ കൂട്ടരാജി. പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് 14ഭാരവാഹിൾ രാജിവച്ചു. യുത്ത് ലീഗ് ചുള്ളിക്കപറമ്പ് ടൗൺ കമ്മിറ്റി ചെറുവാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ 13 മുതൽ നടത്തുന്ന ഫുട്ബാൾ മേളയാണ് ലീഗിൽ പൊട്ടിത്തെറിക്കിടയാക്കിയത്.ഏബിൾ ഇന്റർനാഷനൽ ഗ്രൂപ്പാണ് ടൂർണ്ണമെന്റ് സ്പോൺസർ ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കൾ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാൽ അത് ഗൗനിക്കാതെ യൂത്ത് ലീഗ് നേതൃത്വം ഫുട്ബാൾ മേളയുമായി മുന്നോട്ടു പോയതാണ് പ്രകാേപന കാരണം. കൊടിയത്തുർ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് ആണ് മേള ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ശരീഫ് അക്കരപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, വൈസ് പ്രസിൻഡുമാർ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ ഉൾപെടെയുള്ള 14 ഭാരവാഹികളാണ് രാജിക്കത്ത് നിയോജക മണ്ഡലം സെക്രട്ടറിയക്ക് നൽകിയത്.ഇതിനു പുറമെ രണ്ടു പഞ്ചായത്തംഗങ്ങളും രാജിക്ക് സന്നദ്ധരായിരിക്കുകയാണ്.