
കോഴിക്കോട്: സ്വർണം നൽകാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സംഭവം. മാവൂർ റോഡ് എമറോൾഡ് മാളിൽ വച്ച് സ്വർണം നൽകാമെന്ന് പറഞ്ഞ് കൊയിലാണ്ടി ഇരിങ്ങത്തിൽ കളത്തിങ്കൽ ഹൗസിലെ സൂപ്പിയുടെ മകൻ കെ.റാഷിദിൽ നിന്നും നാലുപേർ പണം കൈപ്പറ്റുകയായിരുന്നു. പണം നൽകിയ ശേഷം റാഷിദിനെ മർദ്ദിച്ച് സംഘം പണവുമായി രക്ഷപ്പെട്ടു. കണ്ടാൽ അറിയുന്ന നാലുപേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.