കോഴിക്കോട്: കേരള കോൺഗ്രസ് ബി ജില്ലാ കൺവെൻഷൻ ഇന്ന് ഉച്ചയ്ക്ക് 2.30ന് പുതിയറ വർത്തക ഭവനിൽ പാർട്ടി ചെയർമാൻ കെ.ബി ഗണേഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറിയും മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ കെ.ജി പ്രംജിത്ത് മുഖ്യപ്രഭാഷണം നടത്തും. നേതൃത്വ പഠന ക്യാമ്പ് രാവിലെ 10 മണിക്ക് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്യും.