കോഴിക്കോട്: കേരള വാട്ടർ അതോറിറ്റിയിലെ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, അഡ്വ.എം.രാജൻ, വി.അബ്ദുൾ ബഷീർ, കെ.എസ്. രാമചന്ദ്രൻ, കോട്ടയിൽ സുരേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.ടി.സേതുമാധവൻ ( പ്രസിഡന്റ് ), പി.രാജൻ (സെക്രട്ടറി), വി.അബ്ദുറഹ്മാൻ (ട്രഷറർ ), പി.വിനീത ( വനിതാ വിഭാഗം കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.