muneer
കൂളിമാട് പാലം തകച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുമരാമത്ത് ഓഫീസ് മാർച്ച് ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ എം.കെ മുനീർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കൂളിമാട് - മപ്രം പാലം തകർന്നത് ഉദ്യോഗസ്ഥരുടെയും വകുപ്പ് മേധാവികളുടെയും അനാസ്ഥ മൂലമാണെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ.എം.കെ.മുനീർ എം.എൽ.എ പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കോഴിക്കോട്ടെ പൊതുമരാമത്ത് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും അന്വേഷണം നേരിടണമെന്നും മുനീർ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, സെക്രട്ടറി ടി.പി.എം ജിഷാൻ, കെ. മുഹമ്മദലി, ഷഫീഖ് അരക്കിണർ, എ.ഷിജിത്ത് ഖാൻ, എസ്.വി ഷൗലീക്ക്, ഒ.എം.നൗഷാദ്, ഷാഹിർ കുട്ടമ്പൂർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.