കുറ്റ്യാടി: ഭക്തിയുടെ നിറവിൽ ഇളനീർക്കാരുടെ മുക്കിച്ചന ജാതിയൂർ ക്ഷേത്രത്തിന് സമീപത്തെ പുഴയിൽ നടത്തി. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഇളനീരാട്ടത്തിനുള്ള ഇളനീർക്കാവുകളും എണ്ണയും കൊണ്ടുപോകുന്ന കുറ്റ്യാടി സങ്കേതത്തിലെ പാരമ്പര്യക്കാരനായ എണ്ണത്തണ്ടയാൻ ചാമക്കാലിൽ പി. കണാരന്റെ നേതൃത്വത്തിലാണ് വണ്ണാത്തി മാറ്റ് തൊട്ട് പുഴയിൽ മുങ്ങി വ്രത ശുദ്ധി വരുത്തിയത്.