news
എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി : കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വേളം പഞ്ചായത്തിലെ രാജീവ് ദശലക്ഷം കോളനി മലനടുവിൽ റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. മണിമല ചുകന്ന പറമ്പ് മുക്കിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പ്രവൃത്തി പൂർത്തികരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം സി.എം യശോദ, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുമ മലയിൽ,വേളം ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ.മനോജൻ, കെ.കെ. ഷൈനി, വാർഡ് വികസന സമിതി അംഗങ്ങളായ ഏ.കെ ചിന്നൻ, മാണീക്കോത്ത് രാജൻ, പി.വി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.വാർഡ് മെമ്പർ ബീന കോട്ടമ്മൽ സ്വാഗതം പറഞ്ഞു.