cyberpark
cyberpark

കോഴിക്കോട്: കുറഞ്ഞ ചെലവിൽ എല്ലാവർക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ ഡോക്ടോ സ്മാർട്ട് ഓഫീസ് ഗവ.സൈബർപാർക്കിൽ ആരംഭിച്ചു. ഇന്ത്യൻ ദന്തൽ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന കമ്പനിയുടെ ഉദ്ഘാടനം മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിച്ചു. ഡയറക്ടർമാരായ പ്രതീഷ് മഹേന്ദ്രൻ, ചാൾസ് വിനോദ് കുമാർ, ആർ.ബിജേഷ്, സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ തുടങ്ങിയവർ പങ്കെടുത്തു. ക്ലിനിക് മാനേജ്‌മെന്റ്, ഇ.എം.ആർ ഇന്റഗ്രേഷൻ, പേയ്‌മെന്റ് ഗേറ്റ് വേ, കമ്യൂണിക്കേഷൻ സൊല്യൂഷൻസ്, വർക്ക് ട്രാക്കിംഗ്, ക്ലയന്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലും ഡോക്ടോ സ്മാർട്ട് സേവനം നൽകുന്നു.