കോഴിക്കോട്: സെയ്ന്റ് ത്യാഗരാജ ആരാധന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ത്യാഗരാജ ഉത്സവം 20ന് പദ്മശ്രീ കല്യാണ മണ്ഡപത്തിൽ ആരംഭിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.15ന് ഹരിപ്പാട് കെ.പി.എൻ.പിള്ള ത്യാഗരാജ ഉത്സവം ഉദ്ഘാടനം ചെയ്യും. കെ.എം.നരേന്ദ്രൻ മുഖ്യാതിഥിയാകും. 22വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ത്യാഗരാജ ഉത്സവത്തിൽ പ്രമുഖ സംഗീതജ്ഞർ കച്ചേരി അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി എസ്.ജി.എസ് രത്നം, എ.ശ്രീനിവാസൻ, കെ.ബാലൻ, എൻ.ഹരി, പുഷ്പ രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.