കൊയിലാണ്ടി: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. കുറ്ര്യാടി സ്വദേശി പാറചാലിൽ അബു(68)​വിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി അനിൽ ശിക്ഷിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുറ്ര്യാടി പൊലീസ് രജിസ്റ്റർചെയ്ത കേസ് നാദാപുരം ഡിവൈ.എസ്.പി ജി.സാബുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ.പിജെതിൻ ഹാജരായി.