കോഴിക്കോട് : കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി വിഭാഗക്കാരായ ഗുണഭോക്താക്കൾക്കുള്ള സൈഡ് വീൽ സ്‌കൂട്ടർ, ഇലക്ട്രോണിക് വീൽ ചെയറുകൾ എന്നിവ വിതരണം ചെയ്തു. ഇന്നലെ ടൗൺ ഹാളിൽ മേയർ ഡോ.എം.ബീന ഫിലിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ദിവാകരൻ സ്വാഗതം ആശംസിച്ചു. സി.ഡി.പി.ഒ ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഡോ.എസ്.ജയശ്രീ, പ്രതിപക്ഷ നേതാവ്കെ.സി.ശോഭിത എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഭിന്നശേഷി വിഭാഗക്കാർക്ക് സൈഡ് വീൽ സ്‌കൂട്ടർ, ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്തു.