മാനന്തവാടി: പരിസ്ഥിതിക്ക് കനത്ത ആഘാതമേൽപ്പിക്കുന്ന തരം പ്ലാസ്റ്റിക് നഗരത്തിൽ നിന്ന് പൂർണമായും ഒഴിവാക്കി നഗരം ശുചീകരിക്കുന്നതിന് മാനന്തവാടി നഗരത്തിൽ വിവിധ പദ്ധതികൾക്ക് മാനന്തവാടി ജനമൈത്രി പൊലീസ് രൂപം നൽകി. മാനന്തവാടി മുനിസിപ്പാലിറ്റി, വിവിധ റസിഡൻസ് അസോസിയേഷനുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രക്രിയ നടപ്പാക്കുക.
20 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവല്ലി അദ്ധ്യക്ഷത വഹിക്കും.
വർദ്ധിച്ച് വരുന്ന മാരകമായ മയക്ക് മരുന്ന് ഉപയോഗം നിയന്ത്രിക്കാനുള്ള വിവിധ പദ്ധതികൾക്കും രൂപം നൽകി. അടുത്ത ദിവസങ്ങളിൽ ബോധവൽക്കരണം ഉൾപ്പെടെയുള്ള പരിപാടികൾ നടത്തും.