വടകര: കേരള സര്‍ക്കാരന്റെ നൂറു ദിന പദ്ധതിയിയില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന വിജ്ഞാന നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു. കുറുന്തോടിയിലെ കോളജ് ഒഫ് എജിനീയറിംഗ് വടകരയിൽ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശ്രീലത ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകര്‍, സംരംഭകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വിവിധ മേഖലകളില്‍ മികവ് വര്‍ധിപ്പിക്കാനുള്ള വിപുലമായ പരിശീലന പരിപാടികള്‍ നടപ്പിലാക്കുകയാണ്
സ്ഥാപനത്തിന്റെ ലക്ഷ്യം. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എസ്.കെ.ഡി.സി (സ്‌കില്‍ ആൻഡ് നോളജ് ഡെവലപ്‌മെന്റ് സെന്റര്‍) ആണ് വടകര എജിനീയറിംഗ് കോളജില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടനുബന്ധിച്ച്, റൊബോട്ടിക്‌സ് ആൻഡ് എംബഡ്ഡഡ് സിസ്റ്റം എന്ന വിഷത്തില്‍ നടത്തുന്ന ദ്വിദിന ശില്‍പശാലയും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ ഒ.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കോ-ഓഡിനേറ്റര്‍ ടി.ഷിബിലി, പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോ സി.കെ സ്മിത എന്നിവര്‍ പ്രസംഗിച്ചു.