കോഴിക്കോട്: കെ.റെയിൽ പദ്ധതി പൂർണമായി ഉപേക്ഷിക്കുംവരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തി കൊണ്ടുവരണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. കേരളത്തിന്റെ പാരിസ്ഥിതിക സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ജനവിരുദ്ധ കെ-റെയിൽ പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയാണ് സർക്കാർ ലക്ഷ്യമിട്ടത്. സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുന്നതുവരെ പ്രക്ഷോഭം ശക്തമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്നും എൻ.വേണു ആവശ്യപ്പെട്ടു.