കുന്ദമംഗലം: 14ാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാംവാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.മുംതസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ സ്ഥിരംസമിതി ചെയർമാൻമാരായ എൻ.അബൂബക്കർ, എൻ.ഷിയോലാൽ, എം.കെ.നദീറ, ടി.പി.മാധവൻ, എ.അലവി, എം.ജയപ്രകാശൻ, രാജിത മൂത്തേടത്ത് എന്നിവർ പ്രസംഗിച്ചു.