ചാത്തമംഗലം: എം എ എം ഒ കോളേജ് ഗ്ലോബൽ അലുംനിയുടെ ബൈലോ പ്രകാശനം അലുംനി പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാൻ, കോളേജ് ടീച്ചർ കോഡിനേറ്റർ ഇർഷാദിന് നൽകി നിർവഹിച്ചു. ഓരോ ബാച്ച് പ്രതിനിധികളും പങ്കെടുത്തു. വിദേശത്തുള്ള പൂർവ വിദ്യാർത്ഥികൾ ഓൺലൈൻ വഴിയും സംബന്ധിച്ചു. സെക്രട്ടറി സജി ലബ്ബ സ്വാഗതം പറഞ്ഞു. വി. വസീഫ്, അഷ്റഫ് വയലിൽ, അബ്ബാസ് മുക്കം, അമീൻ കൊടിയത്തൂർ , ഇബ്രാഹിം ഫിറോസ് , അജ്മൽ മുയീൻ, ഒ.എം അബ്ദുറഹ്മാൻ, സജീർ കൊടിയത്തൂർ, ഷമീർ എടവലം, മുജീബ് ഇ കെ , ഫൈസൽ എം.എ, നൗഷ ജലീൽ , റീന ഗണേഷ്, ലൈല, സൽവ, റമീസ്, മുഫ്സിറ, മുഹമ്മദ്, നിസാർ കീലത്ത് എന്നിവർ പ്രസംഗിച്ചു. േ2022 ജൂലൈ 24 ന് എല്ലാ ബാച്ചുകളെയും ചേർത്ത് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.