വടകര: മടപ്പള്ളി ഗവ.കോളജിൽ നിർമിച്ച ലൈബ്രറി, കാന്റീൻ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. 28ന് വൈകീട്ട് 3ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കെ.കെ രമ.എ.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.മുരളീധരൻ. എം.പി, കെ.കെ.രമ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് കെ.പി.ഗിരിജ, ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻ പുരയിൽ (രക്ഷാധികാരികൾ), ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് (ചെയർമാൻ), വാർഡംഗം യു.എൽ.സുരേന്ദ്രൻ( ജനറൽ കൺവീനർ), പ്രിൻസിപ്പൽ ഡോ. ഒ.കെ.ഉദയകുമാർ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു