കോഴിക്കോട്: കനത്ത മഴയിൽ പേ ആൻഡ് പാർക്കിൽ നിറുത്തിയിട്ടിരുന്ന രണ്ട് കാറിന്റെ മുകളിലേക്ക് മരം വീണു. തുളസി എന്ന സ്ത്രീയുടെ ക്വിഡ് കാറിന് മുകളിലേക്കും മറ്റൊരാളുടെ മാരുതി സ്വിഫ്റ്റിന് മുകളിലേക്കുമാണ് വീണത്. മാരുതി സ്വിഫ്റ്റിന്റെ പുറക് വശം മുഴുവനായും തകർന്നു. ക്വിഡ് കാറിന് കേടുപാടുകൾ സംഭവിച്ചില്ല. കോഴിക്കോട് ആനി ഹാൾ റോഡിൽ ഇന്നലെ വൈകൂട്ട് 3.20 ന് ആണ് സംഭവം. സ്റ്റേഷൻ ഓഫീസർ പി.സതീശൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ ബഷീർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിജു പ്രസാദ്, ഫയർമാൻമാരായ അഹമ്മദ് റഹീസ്, മഹേഷ്.എം.പി, കെ.പി അജീഷ്, ഡ്രൈവർ നവീൻ കുമാർ, ഹോ ഗാർഡ് പ്രിയദർശൻ എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റി.