കോഴിക്കോട്: ബേപ്പൂർ ഫിഷറീസ് കോമ്പൗണ്ടിൽ കെട്ടിട നിർമാണം നടക്കുന്നതിനാൽ ഇന്നുമുതൽ ക്ഷേമനിധി ഓഫീസ് വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മേഖലാ ഓഫീസ് കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തിക്കും. വാർഷിക വിഹിതമടക്കുന്നതിനായി നിശ്ചിത ദിവസങ്ങളിൽ ഫിഷറീസ് ഓഫീസർ മത്സ്യഗ്രാമങ്ങളിൽ ക്യാമ്പ് ചെയ്യുന്നതാണെന്ന് മേഖലാ എക്സിക്യൂട്ടീവ് അറിയിച്ചു. ഫോൺ: 0495 2383472.