കോഴിക്കോട്: എരഞ്ഞിപ്പാലം പകൽ വീടിനോട് ചേർന്ന് വാർഡ് തല ജനസൗഹൃദ കേന്ദ്രം തുറന്നു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലം ഡിവിഷനിലെ പൊതുജന സൗകര്യം കണക്കിലെടുത്താണ് കേന്ദ്രം തുറന്നത്. കോർപ്പറേഷന്റെ സേവനങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കലെത്തിക്കുകയെന്നതാണ് ലക്ഷ്യം. കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രേഖ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സെക്രട്ടറി അച്യുതൻ, എക്സിക്യൂട്ടീവ് എൻജിനിയർ കെ.പി. രമേശ് എന്നിവർ പങ്കെടുത്തു.