രാമനാട്ടുകര: ഫാറൂഖ് കോളേജിൽ രണ്ട് ദിവസമായി നടന്ന കേരള പ്രിൻസിപ്പൽസ് കൗൺസിൽ വാർഷിക സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവേഷണത്തിനുള്ള പ്രാധാന്യം തിരിച്ചറിയണമെന്നും കൂടുതൽ റിസർച്ച് സെന്ററുകൾ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 മുതൽ സർവീസിൽ നിന്ന് വിരമിച്ച പ്രിൻസിപ്പൽമാരെ എം.കെ. രാഘവൻ എം.പി ആദരിച്ചു. പരീക്ഷ കൺട്രോളർ ഗോഡ്വിൻ സാമ്രാജ് പ്രസംഗിച്ചു. കൗൺസിൽ ജനറൽ സെക്രട്ടറിയായിരുന്ന യു.സൈതലവി, ട്രഷറർ ലിസി മാത്യു, സജിമോൾ അഗസ്റ്റിൻ എന്നിവരുൾപ്പെടെ സർവീസിൽ നിന്ന് വിരമിക്കുന്ന എഴുപത്തി രണ്ടോളം പ്രിൻസിപ്പൽമാർക്ക് യാത്രയയപ്പ് നൽകി. കൗൺസിൽ സെക്രട്ടറിയായി ഡോ.ഗിരീഷ്‌കുമാറിനെയും (ഹെൻട്രി ബക്കർ കോളേജ് മേലുകാവ്), പ്രസിഡന്റായി ഡോ.എ.ബിജുവിനെയും (എം. ഇ.എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂർ) തെരഞ്ഞെടുത്തു.