കോഴിക്കോട്: ട്രെയിൻ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ അനുദിനം കൂടുന്ന സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ റെയിൽവേ മന്ത്രി, റെയിൽവേ സഹമന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, പാസഞ്ചർ അമിനിറ്റിസ് കമ്മിറ്റി ചെയർമാൻ, സോണൽ ഡിവിഷണൽ മാനേജർമാർ എന്നിവർക്ക് നിവേദനം നൽകി. ദേശീയ ചെയർമാൻ ഡോ.എ.വി.അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവ.സി.ഇ. ചാക്കുണ്ണി, മോഡറേറ്റർ കമാൽ വരദൂർ, മുൻ സതേൺ റെയിൽവേ ചീഫ് കൺട്രോളർ കെ.എം ഗോപിനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം തയ്യാറാക്കിയത്.