darna
ലോട്ടറി ടിക്കറ്റ് വില്പനക്കാർ വടകര ലോട്ടറി സബ്ബ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയപ്പോൾ

വടകര: കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ ലോട്ടറി സബ് ഓഫിസിന്റെ മുമ്പിൽ പ്രതിഷേധ ധർണ നടത്തി. (ഐ.എൻ.ടി.യു.സി ) ലോട്ടറി വില്പനക്കാരെ കറവ പശുക്കളക്കാനുള്ള സർക്കാറിന്റെ നീക്കം ഉപേക്ഷിക്കുക, ലോട്ടറി ടിക്കറ്റ് മുഖവില കുറക്കുക, വില്പനകാരുടെ വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കുക, ലോട്ടറി വിതരണക്കാർക്ക് ഞായറാഴ്ച വിശ്രമം അനുവദിക്കുക,എഴുത്തു ലോട്ടറി എന്നിവയ്ക്ക് എതിരെ പുതിയ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ഡി.സി.സി വൈസ് പ്രസിഡന്റും (ഐ.എൻ.ടി.യു.സി ) സംസ്ഥാന നിർവഹകസമിതി അഗമായ അഡ്വ. ഇ.നാരായണൻ ഉദ്ഘടനം ചെയ്തു.

സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.എൻ എ അമീർ അദ്ധ്യക്ഷത വഹിച്ചു. പുത്തൂർ മോഹനൻ, രാജേഷ് കിണറ്റുംകര, പറമ്പത്ത് ദാമോദരൻ, ടി.കെ നാരായണൻ, നാരായണനഗരം പത്മനാഭൻ,മുരളി ധരൻ എളമ്പിലാട്, എം.പി ഗീത, കമറുദീൻ കുരിയാടി, സുരേഷ് കുറുന്തോടി, ടി.വി ഷംസീർ എന്നിവർ പ്രസംഗിച്ചു. പി.പ്രേമകുമാരി സ്വാഗതം പറഞ്ഞു.