വൈത്തിരി: വയനാട് ചുരത്തിൽ ടാങ്കർലോറി മറിഞ്ഞു.
ചുരം ആറാം വളവിലാണ് ടാങ്കർ ലോറി മറിഞ്ഞത്. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ആയിരുന്നു അപകടം. സോപ്പ് ലായനി കയറ്റിപ്പോകുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

വയനാട്ടിൽ നിന്ന് ലോഡ് ഇറക്കിയ ശേഷം ചുരം ഇറങ്ങുന്നതിനിടെയാണ് ലോറി റോഡിൽ മറഞ്ഞത്. ലോറി നിയന്ത്രണം വിട്ട ഉടനെ ഡ്രൈവർ ചാടി ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. ക്രെയിൻ ഉപയോഗിച്ച് രാത്രിയോടെ വാഹനം ഉയർത്തി.