kunnamangalam-news
ആരോഗ്യസംരക്ഷണ സാങ്കേതികവിദ്യകളിൽ ഗവേഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് എൻ.ഐ.ടി, എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് വയനാട് എന്നിവരുമായി ധാരണാപത്രം ഒപ്പുവെച്ചപ്പോൾ.

കുന്ദമംഗലം: ആരോഗ്യസംരക്ഷണ സാങ്കേതികവിദ്യകളിൽ ഗവേഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് എൻ.ഐ.ടി എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് വയനാട് എന്നിവരുമായി ധാരണാപത്രം ഒപ്പുവെച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജുമായി എൻ.ഐ.ടി.സി ഇതിനകം ഒപ്പുവെച്ച ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രത്തിന് പുറമെയാണിത്.
എം.വി.ആർ.സി.സി. ആർ.ഐ.യു മായുള്ള ധാരണാപത്രത്തിൽ എൻ.ഐ.ടി.സി ഡയറക്ടർ ഡോ. പ്രസാദ്കൃഷ്ണയും എം.വി.ആർ.സി.സി. ആർ.ഐ മെഡിക്കൽ ഡയറക്ടർ ഡോ.നാരായണൻകുട്ടി വാര്യരും ചൊവ്വാഴ്ച ഒപ്പുവെച്ചു. സംയുക്ത സഹകരണ ഗവേഷണം
നടത്തുന്നതിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും ഉത്തേജിപ്പിക്കുക, വിവിധ ഗവേഷണ പ്രോജക്ടുകളുടെ മൾട്ടി സെൻട്രിക് ട്രയലുകൾ ഏറ്റെടുക്കുക, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം . ഡോ.ജോ സ്മാത്യു (ചെയർമാൻ, സി.ഐ.ആർ), ഡോ.ഉണ്ണികൃഷ്ണൻ.ജി, ഡോ.അബ്ദുൾ നസീർ കെ.എ, ഡോ.പ്രവീൺശങ്കരൻ, ഡോ.ദിനേശ് മക്കുനി എന്നിവർ പ്രസംഗിച്ചു. എൻ.ഐ.ടി.സി രജിസ്ട്രാർ കമാൻഡർ ഡോ .ഷാമസുന്ദര, ഡോ.കവിത.ആർ.ദിനേശ്, കെ.ജയേന്ദ്രൻ, ജയകൃ ഷ്ണൻ, ഡോ.അനൂപ് നമ്പ്യാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ധാരണാപത്രത്തിൽ എൻ.ഐ.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എസ് സതീദേവിയും ഡി.എം എം.സി ഡീൻ ഡോ.ഗോപകുമാരൻ കർത്തയും ഒപ്പുവെച്ചു.