lockel
പടം:ജനകീയാസൂത്രണ പദ്ധതി 2020-21 സാമ്പത്തിക വർഷത്തിൽ രാമനാട്ടുകര മുൻസിപ്പാലിറ്റി കൃഷിഭവൻ ചട്ടിയിൽ പച്ചക്കറി കൃഷി ഉദ്ഘാടനം രാമനാട്ടുകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ​ ബുഷ്റ റഫീഖ് നിർവഹി​ക്കുന്നു ​

​രാമനാട്ടുകര: ​ജനകീയാസൂത്രണ പദ്ധതി 2020-21 സാമ്പത്തിക വർഷത്തിൽ രാമനാട്ടുകര മുൻസിപ്പാലിറ്റി കൃഷിഭവൻ ചട്ടിയിൽ പച്ചക്കറി കൃഷി ഉദ്ഘാടനം രാമനാട്ടുകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ​ ബുഷ്റ റഫീഖ് നിർവഹിച്ചു.. മുൻസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലായി 550 കുടുംബങ്ങൾക്കാണ് പച്ചക്കറി ചട്ടി വിതരണം ചെയ്തത്.. പച്ചക്കറി ചട്ടിയുടെ കൂടെ ജൈവ​ ​വളവും പച്ചക്കറി വിത്തും നൽകി.. വൈസ് ചെയർമാൻ​ .കെ സുരേഷ് ചടങ്ങിൽ അ​ദ്ധ്യ​ക്ഷത വഹിച്ചു.. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി ടി നദീറ, വി എം പുഷ്പ, കെ എം യമുന കൗൺസിലർമാരായ അൻവർ സാദിഖ് പി ,കെ സലീം,ജസ്‌ന , കൃഷി ഓഫീസർ സായൂജ് എന്നിവർ പങ്കെടുത്തു.