കൽപ്പറ്റ: എസ് എഫ് ഐ ജില്ലാ ഓഫീസിൽ അതിക്രമം നടത്തിയതായി ആരോപണം ഉയർന്ന കൽപ്പറ്റ സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ പി.പി.അഖിലിനെ സ്ഥലംമാറ്റി. കൺട്രോൾ സെല്ലിലേക്കാണ് സ്ഥലം മാറ്റം. കഴിഞ്ഞദിവസം പുളിയാർമല ഗവ. ഐ ടി ഐ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്.ഐക്ക് പരിക്കേറ്റിരുന്നു.
തുടർന്ന് കേസിലെ പ്രതികളെ പിടികൂടാനായി എസ് എഫ് ഐ ജില്ലാ ഓഫീസായ അഭിമന്യു സെന്ററിൽ എസ്.ഐ അഖിലിന്റെ നേതൃത്വത്തിൽ എത്തിയത് ഏറെ വിവാദമായിരുന്നു. പൊലീസുകാർ ഓഫീസിന്റെ വാതിൽ ചവിട്ടിപൊളിച്ചു എന്നായിരുന്നു എസ് എഫ് ഐയുടെ
പരാതി. ഇതിനിടയിലാണ് എസ്.ഐയെ ചുമതലകളിൽ നിന്ന് നീക്കുന്നത്.