നന്മണ്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്മണ്ട യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ അലങ്കാർ ഉദ്ഘാടനം ചെയ്തു. എം.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.എം.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.കേരളത്തിൽ അനുവദിച്ച എയിംസ് കോഴിക്കോട് ജില്ലയിൽ അനുവദിക്കണമെന്നും നന്മണ്ട അങ്ങാടിയിലെ തെരുവ് കച്ചവടം നിയന്ത്രിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.യുവ സംരംഭകൻ പ്രസാദിനെ ആദരിച്ചു.സി.ശിവരാമൻ സ്വാഗതവും വി.വി.പ്രഭാകരൻ നന്ദിയും പറഞ്ഞു.ഭാരവാഹികളായി എം.കെ ഗംഗാധരൻ (പ്രസിഡന്റ്) പി, വി .വിശ്വനാഥൻ, വി.വി.പ്രഭാകരൻ (വൈസ് പ്രസിഡന്റുമാർ) സി.ശിവരാമൻ(ജന: സെക്രട്ടറി) എം.രാജൻ, ഒ.പി.വാസു (ജോ. സെക്രട്ടറിമാർ) ഷംസുദ്ദിൻ (ട്രഷറർ) വനിതാ വിംഗ് ആശാ ബാലൻ (പ്രസിഡന്റ്) അതുല്യ (സെക്രട്ടറി).