award
award

കോഴിക്കോട്: സംഗീത സംവിധായകൻ എം.എസ്‌.ബാബുരാജ് അനുസ്മരണ വേദിയുടെ എം.എസ്.ബാബുരാജ് പ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ, ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ദേശീയ വൈസ് ചെയർമാൻ ഡോ.ഷാഹുൽ ഹമീദ്, സപര്യ കലാക്ഷേത്ര പ്രിൻസിപ്പൽ രജനി പ്രവീൺ എന്നിവർ അർഹരായി. 10001 രൂപയാണ് അവാർഡ് തുക. ഷോർട്ട് ഫിലിം സംവിധായകൻ കലന്തൻ ബഷീർ, വീഡിയോ ആൽബം സംവിധായകൻ സുധീകൃഷ്ണൻ, ഡോക്യുമെന്ററി നിർമാതാവ് ജെഷീദ ഷാജി, ഗാനരചയിതാക്കളായ രഘുനാഥൻ കൊളത്തൂർ, സുരേന്ദ്രൻ കൂത്താളി , എഴുത്തുകാരായ മോളി ജോർജ് പാലക്കുഴി, തമ്പാൻ മേലാചാരി, ജീവകാരുണ്യപ്രവർത്തക കെ.സി.നിർമ്മല വണ്ടൂർ, ഫോട്ടോഗ്രാഫർ സുമേഷ് ബാലുശ്ശേരി, ചിത്രകാരൻ മനോജ് പൂളക്കൽ എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി. 28ന് രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.