കുറ്റ്യാടി: പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു. വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കരട് പദ്ധതി നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി എ സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ ബാബു, വൈസ് പ്രസിഡന്റ് ടി.കെ മോഹൻ ദാസ് , പി.പി ചന്ദ്രൻ , രജിത രാജേഷ്, സബിന മോഹൻ,എ.സി അബ്ദുൽ മജീദ്, ജുഗുനു തെക്കയിൽ, ടി.കെ കുട്ട്യാലി, അജിത് കുമാർ, പി.കെ ബാബു, പ്രേമൻ എന്നിവർ പ്രസംഗിച്ചു.