പുൽപ്പള്ളി: കഞ്ചാവ് കടത്തുകയായിരുന്ന യുവാവ് പൊലീസ് പിടിയിലായി. പെരിക്കല്ലൂരിൽ പരിശോധന നടത്തവേയാണ് പൊലീസ് സംഘം 1.928 കിലോഗ്രാം കഞ്ചാവുമായി കൊയിലാണ്ടി ചെങ്ങോട്ട്കാവ് മേലൂർമോനു എന്ന പി.പി.അശ്വന്തിനെ (21) പിടികൂടിയത്. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട കൊയിലാണ്ടി മേലൂർ വിഷ്ണു (25) വിനെ പിടികൂടാനായി അന്വേഷണം നടക്കുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് പൊലീസ് സേനാംഗങ്ങളും പുൽപ്പള്ളി സി.ഐ അനന്തകൃഷ്ണനും സംഘവുമാണ് പരിശോധന നടത്തിയത്.