malankara
malankara

കോഴിക്കോട്: മലങ്കര ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് ബിലാത്തിക്കുളം സെന്റ് ജോർജ് കത്തീഡ്രലിൽ 22ന് സ്വീകരണം നൽകും. രാവിലെ 8 ന് ബാവ പള്ളിയിൽ കുർബാനയർപ്പിക്കും. സ്വീകരണയോഗം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. .മാർത്തോമ്മ സഭയിലെ തോമസ് മാർ തീത്തോസ് എപ്പിസ്‌ക്കോപ്പ സന്ദേശം നൽകും. എം.പിമാരായ എം.കെ.രാഘവൻ, കെ.മുരളീധരൻ, മേയർ ഡോ.എം.ബീന ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ വികാരി ഫാ. അജി അബ്രാഹം, ട്രസ്റ്റി എബി ഏബ്രഹാം , മീഡിയ സെൽ കൺവീനർ ജെറി വർഗീസ് എന്നിവർ പങ്കെടുത്തു.