വടകര: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതി അഴിയൂർ ഗ്രാമപഞ്ചായത്തിൽ 30ന് തുടക്കമാവും. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ 11ന് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് വിഷരഹിത ഭക്ഷണമെന്ന ആശയവുമായി വിവിധ കാർഷിക പദ്ധതികൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. കൃഷി ഓഫീസർ വി.കെ.സിന്ധു, അനിഷ ആനന്ദസദനം, പി.ബാബുരാജ്, കെ.ഭാസ്കരൻ, പ്രദീപ് ചോമ്പാല, കെ.എ.സുരേന്ദ്രൻ, റീന രയരോത്ത്, കെ.കെ.ജയചന്ദ്രൻ, കെ.ലീല, പി.കെ.ബാലകൃഷ്ണൻ, പി.കെ.പ്രകാശൻ, മുസ്തഫ പള്ളിയത്ത്, ബിന്ദു ജയ്സൺ എന്നിവർ പ്രസംഗിച്ചു.