പേരാമ്പ്ര: വിലക്കയറ്റം പിടിച്ചു നിറുത്താനും ഭക്ഷ്യ സുരക്ഷക്കും തരിശായിക്കിടക്കുന്ന സർക്കാർ ഭൂമികളും സ്വകാര്യഭൂമികളും ഉപയോഗപ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തിൻ ആത്മയുടെ കിഴിൽ സുഭിക്ഷ കേരളം ഹരിത കേരളം പദ്ധതിയിൽ കാർഷിക തൊഴിൽദാന പദ്ധതി പുനരാരംഭിക്കണമെന്ന് സി.പി.ഐ പേരാമ്പ്ര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. റോഡ് വികസനത്തിന്റെ ഭാഗാമായി ടൗണിൽ പൊളിച്ചു മാറ്റപ്പെട്ട ബസ് റ്റോപ്പുകൾ പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറിയായി പി.കെ സുരേഷിനെയും അസി .സെക്രട്ടറിയായി വിനോദ് തിരുവോത്തിനെയും തെരഞ്ഞെടുത്തു ഫോട്ടോ: 1 .പി കെ സുരേഷ് ,2 വിനോദ് തിരുവോത്ത്