അത്തോളി: ഫാസിസ്റ്റ് മാർക്സിസ്റ്റ് കൂട്ടായ്മയെ കരുതിയിരിക്കണമെന്ന് ഡോ. എം.കെ.മുനീർ എം.എൽ.എ. പറഞ്ഞു. മുസ്‌ലിംലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം അത്തോളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു.അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ്കുട്ടി ഉണ്ണികുളം,എസ്.പി.കുഞ്ഞമ്മദ്, നാസർഎസ്റ്റേറ്റ്മുക്ക് ,ഷാഹുൽ ഹമീദ് നടുവണ്ണൂർ, ഒ.കെ. അമ്മത്, കെ. അഹമ്മദ് കോയ, നിസാർ ചേലേരി, വി. കെ. സി.ഉമ്മർ മൗലവി, എം.കെ.അബ്ദുസ്സമദ്, എം. പോക്കർ കുട്ടി, എം.കെ. പരീദ്, ബഷീർ നൊരവന, സലാം കായണ്ണ, വാഴയിൽ ഇബ്രാഹിം ഹാജി, ബപ്പൻ കുട്ടി നടുവണ്ണൂർ, കെ.ടി.കെ. റഷീദ്, അൽതാഫ് ഹുസൈൻ, അനസ് അൻവർ, ഇ.പി. ഖദീജ എന്നിവർ പ്രസംഗിച്ചു.