പേരാമ്പ്ര:പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ബി.ആർ.സി തല അവധിക്കാല അദ്ധ്യാപക ശാക്തീകരണം ചെറുവാളൂർ ജി.എൽ.പി സ്കൂൾ ഹാളിൽ നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകൻ സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ സ്വാഗതവും ഭവിത എ.കെ എം നന്ദിയും പറഞ്ഞു.